രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 4 മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 മാർച്ച് 2-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ വിവിധ മേഖലകളിൽ മാർച്ച് 4 മുതൽ 6 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മാർച്ച് 4-ന് വൈകീട്ട് മുതൽ മഴ ശക്തമാകുമെന്നും, മാർച്ച് 4, 5 തീയതികളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മാർച്ച് 6, ബുധനാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെങ്കിലും അസ്ഥിര കാലാവസ്ഥ തുടരാനുള്ള സാധ്യതയാണ് – പ്രത്യേകിച്ചും തെക്കൻ മേഖലകളിൽ – കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ഈ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില താഴാനിടയുണ്ട്.
Cover Image: WAM.