ഉം അൽ കുവൈൻ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

featured GCC News

അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഉം അൽ കുവൈൻ പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി. 2024 നവംബർ 28-നാണ് ഉം അൽ കുവൈൻ പോലീസ് ഇക്കാര്യം അറിയിച്ചത്.

2024 ഡിസംബർ 1 വരെയുള്ള ട്രാഫിക് പിഴകൾക്കാണ് ഉം അൽ കുവൈനിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹന ഉടമകൾക്ക് 2024 ഡിസംബർ 1 മുതൽ 2025 ജനുവരി 5 വരെയുള്ള കാലയളവിൽ ഈ ഇളവിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്.

ഈ കാലയളവിൽ ഇത്തരം പിഴതുകകൾ 50 ശതമാനം കുറയ്ക്കുന്നതിനൊപ്പം, ഇവയുമായി ബന്ധപ്പെട്ട ട്രാഫിക് പോയിന്റുകൾ, വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടികൾ എന്നിവ ഒഴിവാക്കാനും ഉം അൽ കുവൈൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഗുരുതര നിയമലംഘനങ്ങൾ ഒഴികെയുള്ള ട്രാഫിക് ലംഘനങ്ങൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമാകുന്നത്.