ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ: കാലതാമസമുണ്ടായേക്കാമെന്ന് സൂചന

GCC News

ജി സി സി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ നിലവിൽ വരുന്നതിന് കാലതാമസമുണ്ടാകാനിടയുള്ളതായി സൂചന. ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം വകുപ്പ് മന്ത്രി H.E. സലിം ബിൻ മുഹമ്മദ് അൽ മഹ്‌റൂഖിയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്.

ശുറാ കൗൺസിലിന്റെ എട്ടാമത് സെഷനിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം സംബന്ധിച്ച് സൂചനകൾ നൽകിയത്. ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നത് സംബന്ധിച്ച് നിലവിൽ നടക്കുന്ന നടപടിക്രമങ്ങൾ അദ്ദേഹം വിശദീകരിച്ചു.

ജി സി സി അംഗരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന സുരക്ഷാ വിഷയങ്ങളിലെ ഉത്കൺഠകൾ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നതിന് കാലതാമസമുണ്ടാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ നിലവിൽ വരുന്നതിന് സുരക്ഷാ വിഷയങ്ങൾ, വ്യത്യസ്ത കാഴ്ചപാടുകൾ എന്നിവ കരണമാകുന്നുണ്ടെന്നും അതിനാൽ ഇത് നടപ്പിലാക്കുന്നതിന് സമയമെടുക്കാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.