യു എ ഇ: യൂണിയൻ കോ-ഓപ്, ഷാർജ കോ-ഓപ് സ്റ്റോറുകളിൽ പ്രവേശിക്കുന്നവർക്ക് മാസ്ക് നിർബന്ധം

GCC News

യു എ ഇയിലെ യൂണിയൻ കോ-ഓപ്, ഷാർജ കോ-ഓപ് സ്റ്റോറുകളിൽ പ്രവേശിക്കുന്നവർക്ക് ഫേസ് മാസ്ക്കുകൾ നിർബന്ധമാക്കി. സ്മൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഈ രണ്ട് റീട്ടെയ്ൽ കോ-ഓപ്പറേറ്റീവ് സ്റ്റോറുകളുടെ ശൃംഖലകളും ഈ വിവരം പൊതുജനങ്ങളോട് അറിയിച്ചത്. ഈ നിർദ്ദേശം പാലിക്കാത്തവർക്ക് 1000 ദിർഹം പിഴ ചുമത്തുന്നതാണ്.

https://www.instagram.com/p/B-TwEavhO5F/?utm_source=ig_web_copy_link

“ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരവും കൊറോണാ വൈറസ് വ്യാപന നടപടികൾക്ക് വിരുദ്ധമായിയുള്ള പ്രവർത്തനങ്ങൾ തടയാനായി കാബിനറ്റ് കൈക്കൊണ്ട പുതിയ നിയമങ്ങൾ അനുസരിച്ചും യൂണിയൻ കോ-ഓപ്പിന്റെ എല്ലാ ശാഖകളിലും മാസ്‌ക്കുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. നിയമലംഘനങ്ങൾക്ക് 1000 ദിർഹം പിഴ ചുമത്തപ്പെടാവുന്നതാണ്. തിരക്കുകൾ ഒഴിവാക്കുക, ആളുകൾ തമ്മിൽ അകലം പാലിക്കുക” യൂണിയൻ കോ-ഓപ് ഞായറാഴ്ച്ച പുറത്തു വിട്ട അറിയിപ്പിൽ പറയുന്നു.

യൂണിയൻ കോ-ഓപ് സ്റ്റോറുകളുടെ പ്രവേശനകവാടത്തിൽ സാനിറ്റൈസറുകളും, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലൗസുകളും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ മാസ്‌ക്കുകൾ ഉപഭോക്താവ് കൊണ്ടുവരികയോ മേടിക്കുകയോ ചെയ്യേണ്ടതാണ്.

ഷാർജ കോ-ഓപ് സ്റ്റോറുകളിലും സമാനമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.