യു എ ഇ: ഫുജൈറയെ സുസ്ഥിരതയിൽ ഊന്നിയുള്ള ടൂറിസം മേഖലയായി UNWTO പ്രഖ്യാപിച്ചു

featured UAE

ഫുജൈറയെ സുസ്ഥിര ടൂറിസം ഇടമായി യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) ഔദ്യോഗികമായി പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിന്റെ ഭാഗമായി ഫുജൈറ അഡ്വെഞ്ചർ സെന്ററിന് UNWTO ഔദ്യോഗിക അംഗത്വം നൽകിയിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനിലെ സമർഖന്ദിൽ വെച്ച് നടന്ന ഇരുപത്തഞ്ചാമത് UNWTO സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

WAM.