ഖത്തർ: ചെറിയ അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ റോഡിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കാതെ നോക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

GCC News

ചെറിയ റോഡപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് മാർഗ്ഗതടസ്സം സൃഷ്ടിക്കാതിരിക്കാൻ ഡ്രൈവർമാർ ശ്രദ്ധ പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബർ 5, ശനിയാഴ്ച്ചയാണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് ട്വിറ്ററിലൂടെ നൽകിയത്.

വാഹനങ്ങൾ ഓടിക്കുന്നതിന് തടസ്സമില്ലാത്ത ചെറു അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ റോഡിൽ നിന്ന് ഉടൻ തന്നെ മാറ്റേണ്ടതാണ്.

ഇത്തരം വാഹനങ്ങൾ റോഡിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കാതിരിക്കാൻ തൊട്ടടുത്ത പാർക്കിങ്ങ് ഇടങ്ങളിലേക്ക് മാറ്റേണ്ടതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം അപകടങ്ങൾ അധികൃതരെ അറിയിക്കുന്നതിനായി ‘Metrash 2’ സ്മാർട്ട് ആപ്പ് ഉപയോഗിക്കാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.