ഒമാൻ: 2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി വിസ്താര

featured GCC News

2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി വിസ്താര എയർലൈൻസ് അറിയിച്ചു. 2022 നവംബർ 12-നാണ് വിസ്താര എയർലൈൻസ് ഇക്കാര്യം അറിയിച്ചത്.

ഡിസംബർ 12 മുതൽ മാർച്ച് 23 വരെയാണ് നിലവിൽ ഈ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുവശത്തേക്കുമുള്ള യാത്രകൾക്കുള്ള ടിക്കറ്റുകൾ 15999 രൂപ മുതൽ ലഭ്യമാണെന്ന് വിസ്താര അറിയിച്ചിട്ടുണ്ട്.

ദിനംതോറും സർവീസ് നടത്തുന്ന രീതിയിലാണ് ഈ റൂട്ടിൽ വിസ്താര സേവനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. A320neo വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നതെന്നും വിസ്താര കൂട്ടിച്ചേർത്തു.

മുംബൈയിൽ നിന്ന് മസ്കറ്റിലേക്കുള്ള വിമാനം ദിനവും രാത്രി 8 മണിക്ക് പുറപ്പെടുന്നതാണ്. മസ്കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം ദിനവും രാത്രി 10:55-ന് പുറപ്പെടുന്നതാണ്.

Cover Image: airvistara.com