നമുക്കെല്ലാവർക്കും വളരെ സുപരിചിതനും ആദരണീയനായ ഫാദർ ഡേവിസ് ചിറമേൽ ആണ് ഇന്ന് നമ്മളോടൊപ്പം അനുഭവങ്ങൾ പങ്കിടാൻ വന്നിരിക്കുന്നത്. ഒരു സോഷ്യൽ ഓർഗനൈസേഷൻ തുടങ്ങാനും അത് ജനങ്ങൾക്കിടയിൽ വൻ വിജയം ആയി കാണിക്കുന്നതിനും ഫാദർ ചെയ്യുന്ന പരിശ്രമങ്ങൾ ചെറുതല്ല. കൂടുതൽ വിവരങ്ങൾ നമുക്ക് അദ്ദേഹത്തിൽ നിന്നും തന്നെ അറിയാം.
പ്രവാസി ഡെയ്ലി പ്രതിനിധി ശ്രീ. ഹരികൃഷ്ണയുമായി നടത്തിയ അഭിമുഖത്തിൽ നിന്നും.
പലപ്പോഴും തിരക്കിട്ടോടുന്ന ജീവിതയാത്രയിൽ മറ്റുള്ളവരെകുറിച്ചോർക്കാൻ സമയം മാറ്റിവയ്ക്കേണ്ടതിന്റെ അനിവാര്യത നമ്മെ ഓർമ്മപ്പെടുത്തുന്ന ചില വഴിവിളക്കുകൾ നമ്മുടെ യാത്രാപഥങ്ങളിൽ കണ്ടുമുട്ടാറുണ്ട്. അവരുമായി അല്പസമയം പങ്കിടാൻ ലഭിക്കുമ്പോൾ, നമ്മുടെ സമയമില്ലായ്മയെന്നത് നാം സ്വയം തെറ്റിദ്ധരിപ്പിക്കാൻ കണ്ടെത്തുന്ന ഒരു തന്ത്രമാണെന്ന് മനസ്സിലാക്കാൻ സഹായകരമാകുന്നു.
‘തണലിൽ ഇത്തിരിനേരം’ എന്ന ഈ പംക്തി ജീവിതം ഘനമില്ലാത്ത നല്ല വർത്തമാനങ്ങൾക്കും കൂടി വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കിത്തരുന്നു. നമുക്ക് മുൻപേ നടന്നവർ അവരുടെ ജീവിതാനുഭവത്തിൻ്റെ തണലിൽ പങ്കുവയ്ക്കുന്നത് ഒരു ധൈര്യം കൂടിയാണ്, ജീവിതത്തിൽ തളർന്നു പോകരുതെന്ന ആത്മധൈര്യം.
Guest :
Fr. Davis Chiramel,
Chairman Kidney Federation of India,
Director ACTS Ambulance Services.
Interviewer: Harikrishna, Program Associate, Business Desk – Pravasi Daily.