സൗദി: പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ളവരിൽ മോഡർന വാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകി

featured GCC News

രാജ്യത്തെ പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ളവരിൽ മോഡർന വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) ഔദ്യോഗിക അനുമതി നൽകി. ഓഗസ്റ്റ് 22, ഞായറാഴ്ച്ചയാണ് SFDA ഈ അനുമതി നൽകിയത്.

മോഡർന വാക്സിന്റെ ഫലപ്രാപ്തി, സഫലത മുതലായ വിവരങ്ങൾ സംബന്ധിച്ച് നിർമ്മാതാക്കൾ നൽകിയ ഔദ്യോഗിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് SFDA ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഈ വാക്സിൻ സുരക്ഷിതവും, ഫലപ്രദവുമാണെന്നാണ് പഠനറിപ്പോർട്ടുകൾ തെളിയിക്കുന്നത്.

പന്ത്രണ്ട് മുതൽ പതിനേഴ് വയസ് വരെ പ്രായമുള്ളവരിൽ ഈ വാക്സിൻ നൽകുന്നത് രോഗവ്യാപനം തടയുന്നതിന് ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ 17 വയസിന് മുകളിൽ പ്രായമുള്ളവരിൽ മോഡർന വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി 2021 ജൂലൈ 9-ന് അനുമതി നൽകിയിരുന്നു.