ഖത്തറിലെ വാണിജ്യ മേഖലയിലെ രണ്ടാം ഘട്ട ഇളവുകളുമായി ബന്ധപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ നൽകി. വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, മറ്റു മാർക്കറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ നിർദ്ദേശങ്ങൾ.
പന്ത്രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക്, തുറന്ന് പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലെ, കടകളിലെയും, ഓഫീസുകളിലെയും, വാണിജ്യ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് അധികൃതർ മുൻപ് നൽകിയ അറിയിപ്പ് (സർക്കുലർ. 16) പിൻവലിച്ചിട്ടില്ലെന്നും, വാരാന്ത്യങ്ങളിൽ ഈ മേഖലയിൽ നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്. വാണിജ്യ, സേവന മേഖലകളിലെ പ്രവർത്തനങ്ങളുടെ പ്രവർത്തിസമയം ഇത്തരം സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും മന്ത്രാലയം അറിയിപ്പിൽ പറയുന്നുണ്ട്.