അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, വാഹത് അൽ കരാമ സ്ട്രീറ്റ് എന്നീ പാതകളിൽ വാരാന്ത്യത്തിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്റർ (ITC) അറിയിച്ചു. 2023 മെയ് 19-നാണ് ITC ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, അൽ ഖലീജ് അൽ അറബി സ്ട്രീറ്റിലെ ഒരു മേഖലയിൽ 2023 മെയ് 20 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ, മുസഫ പാലത്തിലേക്കുള്ള ദിശയിൽ, തുനബ് അൽ കുബ്ര സ്ട്രീറ്റ് മുതൽ വാഹത് അൽ കരാമ സ്ട്രീറ്റ് വരെയുള്ള മേഖലയിലെ വലത് വശത്തെ ലേനിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ നിയന്ത്രണം മെയ് 20, ശനിയാഴ്ച പുലർച്ചെ 1 മണി മുതൽ മെയ് 22, തിങ്കളാഴ്ച പുലർച്ചെ 5 മണിവരെ ബാധകമാണ്.
ഇതിന് പുറമെ, വാഹത് അൽ കരാമ സ്ട്രീറ്റിലെ ഒരു മേഖലയിലും വാരാന്ത്യത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
വാഹത് അൽ കരാമ സ്ട്രീറ്റിൽ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റ് മുതൽ ഷെയ്ഖ് സായിദ് സ്ട്രീറ്റ് വരെയുള്ള മേഖലയിലെ വലത് വശത്തെ ലേനിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ നിയന്ത്രണം മെയ് 20, ശനിയാഴ്ച പുലർച്ചെ 1 മണി മുതൽ മെയ് 22, തിങ്കളാഴ്ച പുലർച്ചെ 5 മണിവരെ ബാധകമാണ്.