സൗദി അറേബ്യയിലെ മദീനയിലേക്ക് പുതിയ വിമാനസർവീസ് ആരംഭിച്ചതായി വിസ്‌ എയർ അബുദാബി

featured UAE

സൗദി അറേബ്യയിലെ മദീനയിലേക്ക് പുതിയ വിമാനസർവീസ് ആരംഭിച്ചതായി വിസ്‌ എയർ അബുദാബി അറിയിച്ചു. 2023 ഫെബ്രുവരി 16-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിസ്‌ എയർ അബുദാബി ഈ റൂട്ടിൽ 219 ദിർഹം മുതൽ വിമാനടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ ടൂറിസം മേഖലയിൽ നിലവിൽ പ്രകടമായിട്ടുള്ള വലിയ വളർച്ചയെ പിന്തുണയ്ക്കുന്നതാണ് ഈ നീക്കമെന്നും, ഇതിൽ അതിയായ സന്തോഷമുണ്ടെന്നും വിസ്‌ എയർ അബുദാബി മാനേജിങ്ങ് ഡയറക്ടർ ജൊഹാൻ ഇധാഗെൻ വ്യക്തമാക്കി.

WAM