സൗദി അറേബ്യ: ZATCA ലേലങ്ങളിൽ വിദേശികൾക്ക് പങ്കെടുക്കാൻ അനുമതി

featured GCC News

പൊതു ലേലങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകളിൽ മാറ്റം വരുത്തിയതായി സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൗദി അറേബ്യയിലെ കര, കടൽ, വ്യോമ അതിർത്തികളിലെ മുഴുവൻ കസ്റ്റംസ് മേഖലകളിലും നടത്തുന്ന പൊതു ലേലങ്ങൾ കൂടുതൽ മികച്ച രീതിയിൽ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതുമായി ബന്ധപ്പെട്ട നിബന്ധനകളിൽ മാറ്റം വരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രധാന മാറ്റങ്ങളാണ് ZATCA അറിയിച്ചിരിക്കുന്നത്:

  • പൊതു ലേലങ്ങളുടെ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
  • സൗദി പൗരന്മാരും, വിദേശികളും ഉൾപ്പടെയുള്ള വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഇത്തരം പൊതു ലേലങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.
  • ലേലങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വ്യക്തമായി അറിയിക്കുന്നതാണ്.

രാജ്യത്ത് കസ്റ്റം പിടിച്ചെടുക്കുന്ന വസ്തുക്കൾ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ, കണ്ടുകെട്ടിയ വസ്തുക്കൾ തുടങ്ങിയവയുടെ ലേലങ്ങളിൽ പങ്കെടുക്കുന്നവർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിനായാണിത്.