ഫിഫ അണ്ടർ-20 വേൾഡ് കപ്പ് 2023: മത്സരക്രമ പട്ടിക പ്രസിദ്ധീകരിച്ചു

featured International News

ഫിഫ അണ്ടർ-20 വേൾഡ് കപ്പ് അർജന്റീന 2023 ടൂർണമെന്റിന്റെ മത്സരക്രമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക നറുക്കെടുപ്പ് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് വെച്ച് 2023 ഏപ്രിൽ 21-ന് നടന്നു.

ഫിഫ ഡയറക്ടർ ഓഫ് ടൂർണമെന്റ്സ് ജെയ്‌മി യർസാ, സമാന്ത ജോൺസൻ, ഫുട്ബാൾ ഇതിഹാസങ്ങളായ യുവാൻ പാബ്ലോ സോറിൻ, ഡേവിഡ് ട്രെസഗെ എന്നിവർ ഈ നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുത്തു. ആറ് ഗ്രൂപ്പുകളിലേക്കുള്ള നാല് ടീമുകളെ വീതം ഈ നറുക്കെടുപ്പിൽ തിരഞ്ഞെടുത്തിട്ടുണ്ട്.

ഗ്രൂപ്പ് A

  • Argentina
  • Uzbekistan
  • Guatemala
  • New Zealand

ഗ്രൂപ്പ് B

  • USA
  • Ecuador
  • Fiji
  • Slovakia

ഗ്രൂപ്പ് C

  • Senegal
  • Japan
  • Israel
  • Colombia

ഗ്രൂപ്പ് D

  • Italy
  • Brazil
  • Nigeria
  • Dominican Republic

ഗ്രൂപ്പ് E

  • Uruguay
  • Iraq
  • England
  • Tunisia

ഗ്രൂപ്പ് F

  • France
  • Korea Republic
  • The Gambia
  • Honduras

ഫിഫ അണ്ടർ-20 വേൾഡ് കപ്പ് അർജന്റീന 2023 ടൂർണമെന്റിന്റെ മത്സരക്രമ പട്ടിക https://digitalhub.fifa.com/m/2678f8a2521000a6/original/Match-Schedule-FIFA-U-20-World-Cup-Argentina-2023.pdf എന്ന വിലാസത്തിൽ പി ഡി എഫ് രൂപത്തിൽ ലഭ്യമാണ്.

2023 മെയ് 20 മുതൽ ജൂൺ 11 വരെയാണ് ഫിഫ അണ്ടർ-20 വേൾഡ് കപ്പ് അർജന്റീന 2023 ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 24 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ലാ പ്ലാറ്റ, മെൻഡോസ, സാൻ യുവാൻ, സാന്റിയാഗോ ഡെൽ എസ്റ്ററോ എന്നീ നഗരങ്ങളിൽ വെച്ചാണ് ടൂർണമെന്റ്റ് സംഘടിപ്പിക്കുന്നത്.

ഫിഫ അണ്ടർ-20 വേൾഡ് കപ്പ് 2023 ടൂർണമെന്റിന് അർജന്റീന ആതിഥേയത്വം വഹിക്കുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) 2023 ഏപ്രിൽ 17-ന് സ്ഥിരീകരിച്ചിരുന്നു.

2021-ൽ ഇന്തോനേഷ്യയിൽ വെച്ച് നടക്കാനിരുന്ന ടൂർണമെന്റ് COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2023-ലേക്ക് മാറ്റിവെക്കുകയായിരുന്നു. ടൂർണമെന്റിൽ ഇസ്രായേൽ പങ്കെടുക്കുന്നതിനെ ചൊല്ലി ഇന്തോനേഷ്യയിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങളെ തുടർന്ന് ഇന്തോനേഷ്യയുടെ ആതിഥേയത്വം 2023 മാർച്ച് 29-ന് ഫിഫ റദ്ദാക്കിയിരുന്നു. ഇതിനെത്തുടർന്ന് ടൂർണമെന്റ് നടത്തുന്നതിനായി അർജന്റീന മുന്നോട്ട് വരികയായിരുന്നു.

Cover Image: FIFA.