യു എ ഇ: സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി പൗരന്മാരുടെ എണ്ണത്തിൽ 11 ശതമാനം വളർച്ച രേഖപ്പെടുത്തി

UAE

2023-ന്റെ ആദ്യ പാദത്തിൽ യു എ ഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി പൗരന്മാരുടെ എണ്ണത്തിൽ 11 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023-ലെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ പ്രകാരമാണിത്. 2023-ലെ ആദ്യ പാദത്തിൽ 10500 എമിറാത്തി പൗരന്മാർ സ്വകാര്യ തൊഴിൽ മേഖലയിൽ പങ്കാളികളായിട്ടുണ്ട്.

WAM