കുട്ടികളെ വാഹങ്ങളിൽ തനിച്ചാക്കി പോകുന്നതിൽ പതിയിരിക്കുന്ന അപകടങ്ങളെ പറ്റി ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. ‘കുട്ടികളെ തനിച്ച് ഒരിക്കലും വാഹനങ്ങളിൽ ആക്കി പോകരുത്’ എന്ന ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഈ വിഷയത്തിൽ മാതാപിതാക്കൾക്കും വാഹനങ്ങൾ കൈകാര്യം ചെന്നവർക്കും പോലീസിന്റെ ജാഗ്രതാനിർദ്ദേശം.
കുട്ടികൾ കുട്ടികളാണ് അവർക്ക് വേണ്ടി നാം രക്ഷിതാക്കൾ വേണം ചിന്തിക്കാൻ. അപകടം കഴിഞ്ഞുള്ള ഒരു നിമിഷത്തെ അസ്വസ്ഥത ഒന്നാലോചിച്ചു നോക്കിയാൽ നാം കൂടുതൽ കരുതലോടെ നീങ്ങാനിടയാകും. കുട്ടികൾ മുതിർന്നശേഷം വാഹനം കൈകാര്യം ചെയ്താൽ മതിയാകും. ചില രക്ഷിതാക്കൾ ചെറിയ കുട്ടികളെ മടിയിലിരുത്തി വാഹനമോടിക്കുന്നത് അപകടത്തെ വിളിച്ചുവരുത്താൻ ഇടയാക്കും. വാഹനം ഓൺ ആക്കിനിർത്തിയിട്ടുള്ള അവസ്ഥയിലെങ്കിൽ കുട്ടികൾ അറിയാതെ ഗിയർ മാറ്റി ഡ്രൈവിംഗ് മോഡിൽ ആകാനുള്ള സാധ്യത കൂടുതലാണ്.
വാഹനത്തിൽ കുട്ടികൾ ഒറ്റയ്‌ക്കെങ്കിൽ അവർക്ക് ഉൾഭയം മൂലം ശ്വാസം മുട്ടുന്നതിനും കാരണമായേക്കാം. നമുക്കുള്ളിലെ ധൈര്യം കുട്ടികളിൽ പ്രതീക്ഷിക്കരുത്.
കാലാവസ്ഥ തണുത്തല്ലോ! AC ഓഫ് ആക്കി ജനലുകൾ തുറന്നിട്ട് വാഹനമോടിക്കാം, നല്ലതുതന്നെ; എന്നാൽ ജനാലക്കരികിൽ കുട്ടികളെ അശ്രദ്ധമായ രീതിയിൽ ഇരുത്തുന്നത് അവർ കയ്യും തലയും പുറത്തിടാനും, അപകടങ്ങൾക്കും കാരണമാകാം.
ഇതെല്ലം അപകടങ്ങൾ വിളിച്ചു വരുത്തുന്ന പ്രവർത്തികളും, ഉ എ എയിൽ വലിയ പിഴയും ഡ്രൈവിംഗ് ലൈസെൻസിനെ ബാധിക്കാവുന്ന കുറ്റകൃത്യങ്ങളുമാണ്. പോലീസ് നിർദ്ദേശങ്ങൾ നിങ്ങളുടെ സുരക്ഷയെ മുൻനിർത്തിയുള്ളതാണ്. അവ കര്ശനമായി പാലിക്കുക.