കൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ കഴിഞ്ഞ ശേഷം രോഗവിമുക്തി വന്ന് വീടുകളിലേക്ക് മടങ്ങുന്നവർ താഴെ പറയുന്ന മാർഗനിർദേശങ്ങൾ പാലിക്കുക.
- വീടുകളിലേക്ക് മടങ്ങുന്നവർ വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കേണ്ടതാണ്.
- രോഗിയെ പരിചരിക്കുന്നവർ മാസ്ക്, കൈയുറകൾ തുടങ്ങിയ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുക.
- രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക.
- രോഗിയെ സ്പർശിച്ചതിന് ശേഷവും രോഗിയുടെ മുറിയിൽ കയറിയ ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
- കൈകൾ തുടയ്ക്കുവാനായി പേപ്പർ ടവൽ/തുണി കൊണ്ടുള്ള ടവൽ എന്നിവ ഉപയോഗിക്കുക. ഉപയോഗിച്ച മാസ്കുകൾ, ടവലുകൾ എന്നിവ സുരക്ഷിതമായി നിർമ്മാർജനം ചെയ്യുക.
- രോഗ ലക്ഷണങ്ങളുള്ളവർ ബാത്ത് അറ്റാച്ച്ഡ് ആയതും വായുസഞ്ചാരമുള്ളതുമായ മുറിയിൽ തന്നെ കഴിതേണ്ടതാണ്.
- പാത്രങ്ങൾ, ബെഡ് ഷീറ്റ്, മറ്റ് വസ്തുക്കൾ തുടങ്ങിയ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.
- തോർത്ത്, വസ്ത്രങ്ങൾ തുടങ്ങിയവ ബ്ലീച്ചിംഗ് ലായനി (ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് ടീസ്പൂൺ ബ്ലീച്ചിംഗ് പൗഡർ) ഉപയോഗിച്ച് കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കുക.
- ചുമയ്ക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല/തോർത്ത്/തുണി കൊണ്ട് മൂക്കും വായും മറയ്ക്കുക.
- പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.
- സന്ദർശകരെ അനുവദിക്കാതിരിക്കുക.