അഞ്ഞൂറിൽ പരം വർണ്ണ വൈവിധ്യമായ സൃഷ്ട്ടികൾ. പൂക്കളും, മൃഗങ്ങളും, പക്ഷികളും, ചിത്രശലഭങ്ങളും നിറഞ്ഞ ഒരു വിസ്മയ നഗരം അതാണ് ദുബായ് ഗാർഡൻ ഗ്ലോ. പാഴ്വസ്തുക്കളിൽ നിന്നും, പഴയ കുപ്പികളും സിഡികളും ഉപയോഗിച്ചാണ് നിർമിതികൾ പലതും ഉണ്ടാക്കിയിട്ടുള്ളത്. കൂടാതെ 3D ചിത്രങ്ങളും, ഇല്ല്യൂഷൻ ചിത്രപ്പണികളും ഈ നഗരിയെ സന്തോഷത്തിന്റെ പറുദീസയാക്കി മാറ്റുന്നു…
മൺമറഞ്ഞുപോയ കാലത്തെ അനുസ്മരിപ്പിക്കുന്ന ദിനോസർ പാർക്കും, ഐസ് കട്ടകളിൽ തീർത്ത ശിൽപ്പാനുഭവങ്ങളും കണ്ണുകളോടൊപ്പം മനസ്സിനും കുളിർമ്മയേകുന്നു. സഞ്ചാരികൾക്ക് തീർച്ചയായും കാഴ്ച്ചകളുടെ ഒരു വിസ്മയം തന്നെയായിരിക്കും ദുബായ് ഗോൾഡൻ ഗ്ലോ.