മഴയും തണുത്ത അന്തരീക്ഷവും യു എ ഇയിൽ തുടരുന്നു. റാസൽ ഖൈമയിലെ രഖ്നായിൽ ഇന്ന് ഏറ്റവും കുറഞ്ഞ അന്തരീക്ഷ ഊഷ്മാവായ 2.7°C രേഖപെടുത്തിയതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തുടരാനുള്ള സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.
അസ്ഥിരകാലാവസ്ഥയും തണുപ്പും തുടരാനാണ് സാധ്യത. ചെറിയ ഇടിമിന്നലോടെയുള്ള മഴയും, കാറ്റും, മൂടിക്കെട്ടിയ അന്തരീക്ഷവും വരും ദിനങ്ങളിലും തുടരാം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വ്യാഴം മുതൽ ശനി വരെ പരക്കെ മഴ പെയ്യാനും തുടർന്നുള്ള രണ്ട് മൂന്ന് ദിവസങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷവും, ചെറിയതോതിൽ മഴയ്ക്കും സാധ്യതയുണ്ട്.