വാഹനകുടിശ്ശിക: ഒറ്റത്തവണ തീര്‍പ്പാക്കല്‍ 31 ന് അവസാനിക്കും.

Notifications

വാഹനകുടിശ്ശിക അടയ്ക്കാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഡിസംബര്‍ 31 ന് അവസാനിക്കും. പദ്ധതി പ്രകാരം വാഹന ഉടമകള്‍ക്ക് അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ അഞ്ച് വര്‍ഷത്തെ നികുതിയുടെ 20 ശതമാനവും നോണ്‍  ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും അടച്ചാല്‍ മതി.  

കൈവശം ഇല്ലാത്തതോ, കൈമാറ്റം ചെയ്തതോ, ഉപയോഗയോഗ്യമല്ലാത്തതോ ജപ്തി നടപടികളില്‍ ഉള്‍പ്പെട്ടതോ ആയ വാഹനങ്ങളുടെ ഉടമകള്‍ക്കും അവസരം വിനിയോഗിക്കമെന്ന് മലപ്പുറം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.