രാജ്യത്തെ കൊറോണാ വൈറസ് ബാധയ്‌ക്കെതിരായ ആരോഗ്യ സുരക്ഷാ നടപടികളുടെ ഭാഗമായി രോഗം വ്യാപിക്കുന്നത് തടയുന്നതിനായി ഷാർജയിലെ പല വിനോദകേന്ദ്രങ്ങളും താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. മാർച്ച് 15 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
അൽ കസ്ബ, അൽ നൂർ ഐലൻഡ്, അൽ മജാസ് വാട്ടർഫ്രണ്ട്, ഖോർഫക്കാൻ ബീച്ച്, മാരായ ആർട്ട് സെന്റർ, അൽ ഹാഫിയ പിക്നിക്, സൂക് അൽ ഷാനസിയ മുതലായ ഇടങ്ങളിലെ വിനോദ കേന്ദ്രങ്ങളാണ് അടച്ചിട്ടുള്ളത്.