യു എ ഇയിൽ ഇന്ന് തണുത്ത, മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ. ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ കാറ്റിനും ചെറുമഴയ്ക്കും സാധ്യതയുണ്ട്. രാത്രിയോട് കൂടി അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർധിക്കും എന്നതിനാൽ മൂടൽ മഞ്ഞിന് സാധ്യതയുണ്ട്.
