ദുബായിലും അബുദാബിയിലും മൂടൽ മഞ്ഞ്, ചെറിയ മഴയ്ക്ക് സാധ്യത

GCC News

അബുദാബിയിലും ദുബായിൽ പലയിടങ്ങളിലും ശനിയാഴ്ച്ച രാവിലെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. കാഴ്ച്ചമറയാൻ സാധ്യതയുള്ളതിനാൽ റോഡിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അബുദാബിയുടെ തീരപ്രദേശങ്ങളിലെല്ലാം മൂടൽമഞ്ഞുമായി ബന്ധപ്പെട്ട് റെഡ്, യെല്ലോ അലെർട്ടുകൾ ഇന്ന് രാവിലെ 10 മണിവരെ നൽകിയിട്ടുണ്ട്.

ആകാശം മേഖാവൃതമാകുവാനും ചെറിയ തോതിൽ മഴ പെയ്യാനുമുള്ള സാധ്യതയുണ്ട്. രാത്രിയിൽ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർദ്ധിക്കാമെന്നതിനാൽ നാളെ രാവിലെയും മൂടൽ മഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ട്