യു എ ഇ – കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യൻ പൗരന്റെ ആരോഗ്യനില തൃപ്തികരം

GCC News

യു എ ഇയിൽ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യൻ പൗരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് യു എ ഇയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന എട്ടാമത്തെ കൊറോണാ ബാധിതന്റെ വിവരങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്നത്. ഈ ഇന്ത്യൻ പൗരൻ മുന്നേ രോഗം സ്ഥിരീകരിച്ച കൊറോണാ ബാധിതരിൽ ഒരാളുമായി അടുത്തിടപഴകാനിടയായ വ്യക്തിയാണെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.