പതിനാലാമത് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ ആരംഭിച്ചു. 2026 ജനുവരി 23-നാണ് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ ദുബായിൽ ആരംഭിച്ചത്.
Photos from the 14th Sikka Art & Design Festival, organised by Dubai Culture at Al Shindagha Historic Neighbourhood and running from 23 January to 1 February, showcase more than 450 creatives and artists presenting around 250 artworks across 16 houses spanning a wide range of… pic.twitter.com/6AXnnA1qr0
— Dubai Media Office (@DXBMediaOffice) January 24, 2026
ദുബായ് കൾച്ചറാണ് ഈ കലോത്സവം സംഘടിപ്പിക്കുന്നത്. അൽ ഷിന്ദഗ ഹിസ്റ്റോറിക്കൽ ഡിസ്ട്രിക്ടിൽ നടക്കുന്ന ഈ ആർട്ട് ഫെസ്റ്റിവൽ 2026 ഫെബ്രുവരി 1 വരെ നീണ്ട് നിൽക്കും.
450-ൽ പരം കലാകാരന്മാരുടെ കലാസൃഷ്ടികൾ ഈ മേളയിൽ അവതരിപ്പിക്കുന്നതാണ്. വളർന്ന് വരുന്ന എമിറാത്തി, യു എ ഇ, ജി സി സി കലാകാരന്മാർക്ക് തങ്ങളുടെ സർഗ്ഗവൈഭവം തെളിയിക്കുന്നതിനുള്ള ഒരു വേദി എന്ന രീതിയിലാണ് സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്.
കലാപ്രദർശനങ്ങൾ, ശില്പശാലകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ, തത്സമയ പരിപാടികൾ, മറ്റു കലാപരിപാടികൾ തുടങ്ങിയവ ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നതാണ്.
Cover Image: Dubai Media Office.

