മേഖലയിൽ വംശംനാശം സംഭവിച്ച ചീറ്റപ്പുലിയുടെ 17 അസ്ഥികൂടങ്ങൾ രാജ്യത്ത് കണ്ടെത്തിയതായി സൗദി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് അറിയിച്ചു. റാഫ്ഹയിലെ ഒരു ഗുഹയിൽ നിന്നാണ് പഴക്കംചെന്ന ഈ അസ്ഥികൂടങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
ഈ കണ്ടെത്തൽ അറേബ്യൻ ഉപദ്വീപുകളിൽ ഇവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഉറപ്പ് വരുത്തുന്ന അസാധാരണമായ തെളിവാണെന്ന് കേന്ദ്രം വ്യക്തമാക്കി.
പ്രദേശത്തെ ഗുഹകളിലെയും, ജലാശയങ്ങളിലെയും ജൈവവൈവിദ്ധ്യത്തെക്കുറിച്ചുള്ള പഠനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ.
ഈ കണ്ടെത്തൽ മേഖലയിൽ ചീറ്റപ്പുലികൾ ഉണ്ടായിരുന്നെന്നും, അവ ഒരുകാലത്ത് അറേബ്യൻ ഉപദ്വീപുകളിലൂടെ ദേശാടനം ചെയ്ത് കൊണ്ട് വടക്കന്‍ സൗദി അറേബ്യയിൽ എത്തി എന്നതും തെളിയിക്കുന്നതായി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് സി. ഇ. ഓ ഡോ. മുഹമ്മദ് അൽ ഖുർബാൻ അറിയിച്ചു.