ദുബായ് എയർഷോ നവംബറിൽ

featured GCC News

ദുബായ് എയർഷോയുടെ പതിനെട്ടാമത് പതിപ്പ് 2023 നവംബർ 13-ന് ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നവംബർ 13-ന് ആരംഭിക്കുന്ന ദുബായ് എയർഷോ നവംബർ 17 വരെ നീണ്ട് നിൽക്കും. ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ് ഈ വ്യോമപ്രദർശനം സംഘടിപ്പിക്കുന്നത്. ദുബായ് എയർപോർട്ട്സ്, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, യു എ ഇ പ്രതിരോധ മന്ത്രാലയം, ദുബായ് ഏവിയേഷൻ എൻജിനീയറിങ്ങ് പ്രോജെക്റ്റ്സ്, യു എ ഇ സ്പേസ് ഏജൻസി തുടങ്ങിയവരുടെ പിന്തുണയോടെയാണ് ദുബായ് എയർഷോ സംഘടിപ്പിക്കുന്നത്.

വ്യോമയാനമേഖലയിൽ നടപ്പിലാക്കുന്ന സുസ്ഥിരതയിലൂന്നിയുള്ള സാങ്കേതികവിദ്യകൾ, പദ്ധതികൾ എന്നിവ ഇത്തവണത്തെ ദുബായ് എയർഷോയിൽ അവതരിപ്പിക്കപ്പെടുന്നതാണ്. ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയ്ക്ക് പിന്തുണ നൽകുന്നതിനാണ് സുസ്ഥിരതയിലൂന്നിയുള്ള പദ്ധതികളെ ഈ പ്രദർശനത്തിൽ പ്രോത്സാഹിപ്പിക്കുന്നത്.

ബഹിരാകാശ സാങ്കേതികവിദ്യകൾ, പ്രാദേശികവൽക്കരണം, സുസ്ഥിരത ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിൽ സ്റ്റാർട്ടപ്പുകളുടെ പങ്ക് എന്നിവയാണ് ഇത്തവണത്തെ പ്രദർശനത്തിന്റെ മറ്റ് പ്രധാന തീമുകൾ. കോൺഫറൻസ്, ബഹിരാകാശ അനുഭവ മേഖല, ബഹിരാകാശ ഡെലിഗേഷൻ പ്രോഗ്രാം, ദ്വിദിന പരിപാടി എന്നിവയും എയർഷോയിൽ ഉണ്ടായിരിക്കും.

2021 നവംബറിൽ നടന്ന ദുബായ് എയർഷോയിൽ ഒരുലക്ഷത്തിലധികം പേർ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി 74 ബില്യൺ യു എസ് ഡോളർ മൂല്യമുള്ള ഇടപാടുകളാണ് പ്രഖ്യാപിച്ചത്.

WAM. Cover Image: File Photo from WAM.