അബുദാബി: രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 21-ന് ആരംഭിക്കും

featured GCC News

രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് 2025 ഒക്ടോബർ 21-ന് അബുദാബിയിൽ ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് (ADAFSA) ഈ പരിപാടി സംഘടിപ്പിക്കുന്നത്.

2025 ഒക്ടോബർ 21-ന് ആരംഭിക്കുന്ന രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് 2025 ഒക്ടോബർ 23 വരെ നീണ്ട് നിൽക്കും. അബുദാബിയിലെ ADNEC സെന്ററിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഭക്ഷ്യ, കാർഷിക മേഖലകളിലെ വിദഗ്ദർ, വ്യാവസായിക പ്രമുഖർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കും. സുസ്ഥിരതയിലൂന്നിയുള്ള ഭക്ഷ്യ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ആഗോളതലത്തിൽ തന്നെ ആശയങ്ങൾ കൈമാറുന്നതിനുള്ള ഒരു വേദിയായി അബുദാബിയെ നിലനിർത്തുന്നതിൽ ഈ പരിപാടി പ്രധാന പങ്ക് വഹിക്കുന്നതാണ്.

കാർഷിക, ഭക്ഷ്യ, സുസ്ഥിര മേഖലകളിലെ സുപ്രധാന വെല്ലുവിളികളെ ഗ്ലോബൽ ഫുഡ് വീക്ക് അവലോകനം ചെയ്യുന്നതാണ്.