യു എ ഇ ധനകാര്യ മന്ത്രിയും, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് മിനിസ്ട്രി ഓഫ് പ്രെസിഡെൻഷ്യൽ അഫയേഴ്‌സ് രാജ്യത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മാർച്ച് 24 മുതൽ മാർച്ച് 27 വരെയാണ് യു എ ഇയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്.
ഔദ്യോഗിക ദുഃഖാചരണത്തിന്റെ കാലയളവിൽ ഇദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി രാജ്യത്തെ കൊടികൾ പകുതി താഴ്ത്തിക്കെട്ടുന്നതിനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയായിരുന്ന ഇദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് എമിറേറ്റിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
എമിറേറ്റിലെ മുഴുവൻ സർക്കാർ വകുപ്പുകളും ഇദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി മൂന്ന് ദിവസത്തേക്ക് അടച്ചിടുന്നതാണ്. മാർച്ച് 25, വ്യാഴാഴ്ച്ച മുതൽ മാർച്ച് 27, ശനിയാഴ്ച്ചവരെയാണ് ദുബായിലെ സർക്കാർ മേഖലയിലെ ഓഫിസുകളിൽ ഈ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എമിറേറ്റിലെ പതാകകൾ ദുഃഖാചരണത്തിന്റെ ഭാഗമായി 10 ദിവസം പകുതി താഴ്ത്തിക്കെട്ടുന്നതാണ്.
യു എ ഇ ധനകാര്യ മന്ത്രിയും, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചതായി അദ്ദേഹത്തിന്റെ സഹോദരനും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മാർച്ച് 24-ന് രാവിലെ അറിയിച്ചിരുന്നു.
Cover Photo Source: International Monetary Fund (Sheikh Hamdan bin Rashid Al Maktoum at the 2003 Annual Meetings of the Boards of Governors of the World Bank Group.)