ദുബായ്: നാഷണൽ ഡേ വാരാന്ത്യത്തിൽ റിയാദിലേക്ക് മൂന്ന് അധിക വിമാനസർവീസുകൾ ഏർപ്പെടുത്തിയതായി എമിറേറ്റ്സ്

featured UAE

സൗദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങൾ നടക്കുന്ന വാരാന്ത്യത്തിലെ യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് ദുബായിൽ നിന്ന് റിയാദിലേക്ക് മൂന്ന് അധിക വിമാനസർവീസുകൾ ഏർപ്പെടുത്തിയതായി എമിറേറ്റ്സ് അറിയിച്ചു. 2023 സെപ്റ്റംബർ 18-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഈ പ്രത്യേക വിമാന സർവീസുകൾ സെപ്റ്റംബർ 20, 21, 24 തീയതികളിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് റിയാദിലേക്ക് സർവീസ് നടത്തുന്നതാണ്. ഈ മൂന്ന് സർവീസുകൾക്കും ബോയിങ്ങ് 777 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.

Cover Image: Dubai Media Office.