മൂന്നാമത് ദുബായ് റൈഡ് 2022 നവംബർ 6-ന് നടക്കും

featured UAE

ഷെയ്ഖ് സായിദ് റോഡിലൂടെ നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിന്റെ മൂന്നാമത് പതിപ്പ് 2022 നവംബർ 6-ന് സംഘടിപ്പിക്കും. ദുബായ് മീഡിയ ഓഫീസ് ഒക്ടോബർ 11-നാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടത്തുന്ന ദുബായ് റൈഡ് ഡി പി വേൾഡാണ് ഒരുക്കുന്നത്.

Source: Dubai Media Office.

ദുബായിലെ പ്രധാന ആകർഷണങ്ങളായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് വാട്ടർ കനാൽ, ബുർജ് ഖലീഫ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടാണ് ഈ സൈക്ലിംഗ് ട്രാക്ക് ഒരുക്കുന്നത്. ദുബായ് റൈഡിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://dubairide.com/register എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

2020-ൽ നടന്ന പ്രഥമ ദുബായ് റൈഡിൽ 20000-ത്തിൽ പരം സൈക്കിളോട്ടക്കാർ പങ്കെടുത്തിരുന്നു.