സൗദി അറേബ്യ: വേൾഡ് ഡിഫെൻസ് ഷോ 2026 ഫെബ്രുവരി 8-ന് ആരംഭിക്കും

featured GCC News

വേൾഡ് ഡിഫെൻസ് ഷോയുടെ മൂന്നാമത് പതിപ്പ് 2026 ഫെബ്രുവരി 8-ന് ആരംഭിക്കും. ജനറൽ അതോറിറ്റി ഫോർ മിലിറ്ററി ഇന്ഡസ്ട്രീസാണ് ഇക്കാര്യം അറിയിച്ചത്.

റിയാദിൽ വെച്ചാണ് വേൾഡ് ഡിഫെൻസ് ഷോയുടെ മൂന്നാമത് പതിപ്പ് നടത്തുന്നത്. 2026 ഫെബ്രുവരി 8-ന് ആരംഭിക്കുന്ന വേൾഡ് ഡിഫെൻസ് ഷോയുടെ മൂന്നാമത് പതിപ്പ് ഫെബ്രുവരി 12 വരെ നീണ്ട് നിൽക്കും.

പ്രതിരോധ മേഖലയിലെ ഭാവി സാങ്കേതികവിദ്യകൾ ഈ ആഗോള പ്രദർശനത്തിൽ അവതരിപ്പിക്കുന്നതാണ്. ഈ പ്രദർശനത്തിന്റെ 2024 പതിപ്പിൽ 76 രാജ്യങ്ങളിൽ നിന്നുള്ള 773 പ്രദർശകർ പങ്കെടുത്തിരുന്നു.