യു എ ഇ: നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 6-ന് ആരംഭിക്കും

featured GCC News

നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2024 നവംബർ 6-ന് ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) അറിയിച്ചു. 2024 ഒക്ടോബർ 2-നാണ് SBA ഇക്കാര്യം അറിയിച്ചത്.

ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേള 2024 നവംബർ 6 മുതൽ 17 വരെ നീണ്ട് നിൽക്കുന്നതാണ്. മൊറോക്കോയാണ് ഇത്തവണത്തെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലെ പ്രധാന അതിഥി രാജ്യം.

‘അത് ഒരു പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു’ എന്ന ആശയത്തിലൂന്നിയാണ് നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. സാമൂഹിക പുരോഗതിയുമായി ബന്ധപ്പെട്ട് വായന, അറിവ് എന്നിവയ്ക്കുള്ള പ്രാധാന്യം ഈ ആശയം എടുത്ത് കാട്ടുന്നു.

ഇത്തവണത്തെ ഷാർജ പുസ്തകമേളയിൽ ആഗോളതലത്തിലുള്ള എഴുത്തുകാർ, പ്രസാധകർ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്. എമിറേറ്റിന്റെ സാംസ്‌കാരിക പദവി കൂടുതൽ ശക്തമാക്കുന്നതിന് നാല്പത്തിമൂന്നാമത് SIBF ലക്‌ഷ്യം വെക്കുന്നു.