ഒമ്പതാമത് ദുബായ് ഇന്റർനാഷണൽ ബാജ 2025 നവംബർ 20-ന് ആരംഭിക്കും

featured GCC News

ദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ ഒമ്പതാമത് പതിപ്പ് 2025 നവംബർ 20-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായിലെ ഫെസ്റ്റിവൽ സിറ്റിയിലാണ് ഈ റാലി നടക്കുന്നത്. യു എ ഇയിലെയും, മേഖലയിലെത്തന്നെയും ഏറ്റവും പഴക്കമേറിയ മോട്ടോർസ്‌പോർട് മത്സരമാണ് ദുബായ് ഇന്റർനാഷണൽ ബാജ.

ഈ ടൂർണമെന്റിന്റെ ഒമ്പതാമത് പതിപ്പ് 2025 നവംബർ 20 മുതൽ നവംബർ 23 വരെ നീണ്ട് നിൽക്കും. എമിറേറ്റ്സ് മോട്ടോർസ്‌പോർട് ഓർഗനൈസേഷനാണ് (EMSO) ഈ ടൂർണമെന്റ് ഒരുക്കുന്നത്.

കാറുകൾക്കുള്ള FIA വേൾഡ് ബാജ കപ്പ്, ബൈക്കുകൾക്കും, ക്വാഡ് ബൈക്കുകൾക്കുമുള്ള FIM ബാജ വേൾഡ് കപ്പ് എന്നിവയുടെ സമാപനത്തിന്റെ ഭാഗമാണ് ഈ ടൂർണമെന്റ്. മിഡിൽ ഈസ്റ്റേൺ മോട്ടോർസ്പോർട്സ് സീസണ് പരിസമാപ്തി കുറിക്കുന്നത് ദുബായ് ഇന്റർനാഷണൽ ബാജ റാലിയോടെയാണ്.