ഈ വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ടർമാരാവാൻ അവസരം ഒരുങ്ങിയിരിക്കയാണല്ലോ.
ഇത് സംബന്ധിച്ചുള്ള പ്രവാസി വോട്ട് രജിസ്ട്രേഷൻ നടപടികൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യേണ്ടത് 2020 ഫെബ്രുവരി 14 നും മുന്നേ ആയിട്ടാണ്. എന്നാൽ രജിസ്റ്റർ ചെയ്തിന് ശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ തപ്പാൽ വഴിയോ നേരിട്ടോ പഞ്ചായത്ത്/ മുൻസിപ്പൽ സെക്രട്ടറിക്കോ കോർപ്പറേഷൻ പരിധിക്കുള്ളവർ അഡീഷണൽ സെക്രട്ടറിക്കോ 2020 ഫെബ്രുവരി 20 നകം എത്തിക്കണം എന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ അറിയിക്കുന്നു.
ലേഖകൻ ഈ കാര്യം സംസ്ഥാന ഇലക്ഷൻ കമ്മീഷന് രേഖാമൂലം ചോദിച്ചു തീർച്ചപ്പെടുത്തിയതാണ്. എല്ലാ പ്രവാസി സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
റിപ്പോർട്ട് തയ്യാറാക്കിയത് : അബ്ദുൽ റഊഫ് കൊണ്ടോട്ടി , Doha, Qatar.