ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയാക്കി ക്രമീകരിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. മാർച്ച് 29-ന് രാത്രിയാണ് SPEA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
റമദാൻ വേളയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം രാവിലെ 9 മണിക്ക് മുൻപ് ആരംഭിക്കരുതെന്നും SPEA അറിയിച്ചിട്ടുണ്ട്. ദിനവും വിദ്യാലയങ്ങളുടെ പ്രവർത്തനസമയം ഏറ്റവും കുറഞ്ഞത് മൂന്ന് മണിക്കൂറും, പരമാവധി അഞ്ച് മണിക്കൂറുമാക്കി നിയന്ത്രിക്കുമെന്നും SPEA കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്ക് നൽകുന്ന ഹോം വർക്കുകളുടെ ഭാരം ലഘൂകരിക്കാനും SPEA നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ റമദാൻ വേളയിൽ പരീക്ഷകൾ, പ്രൊജക്റ്റുകൾ എന്നിവ നിയന്ത്രിക്കാനും SPEA വിദ്യാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.