പ്രസ്സിൽ ഡെപ്യൂട്ടേഷൻ നിയമനം

Notifications

സർക്കാരിന്റെ നിയന്ത്രണത്തിലുളള കെ.എച്ച്.ആർ.ഡബ്ല്യു.എസ്സിന്റെ കീഴിലുളള ഐ.പി.പി പ്രസ്സിൽ അസിസ്റ്റന്റ് ഡയറക്ടർ/സൂപ്പർവൈസർ തസ്തികയിലേക്ക് സമാന സ്‌കെയിലിലുളള ഗവ. പ്രസ്സിലെ ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രിന്റിംഗ് ടെക്‌നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ടെക്‌നിക്കൽ എക്‌സാമിനേഷൻ സർട്ടിഫിക്കറ്റ് ഉളളവർക്കും 15 വർഷത്തെ സേവന പരിചയം (അഞ്ച് വർഷം സൂപ്പർ വൈസർ) ഉളളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണ് ഉളളത്.

ശമ്പള സ്‌കെയിൽ 36140-49740. വകുപ്പ് തലവനിൽ നിന്നുളള എൻ.ഒ.സി സഹിതം പത്ത് ദിവസത്തിനകം ഉചിത മാർഗേന അപേക്ഷ സമർപ്പിക്കണം.