പത്താമത് ദുബായ് ഇന്റർനാഷണൽ ബാജ 2026 നവംബർ 5-ന് ആരംഭിക്കും

GCC News

ദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ പത്താമത് പതിപ്പ് 2026 നവംബർ 5-ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഈ ടൂർണമെന്റിന്റെ പത്താമത് പതിപ്പ് 2026 നവംബർ 5 മുതൽ നവംബർ 8 വരെ നീണ്ട് നിൽക്കും. എമിറേറ്റ്സ് മോട്ടോർസ്‌പോർട് ഓർഗനൈസേഷനാണ് (EMSO) ഈ ടൂർണമെന്റ് ഒരുക്കുന്നത്.

ദുബായിലെ ഫെസ്റ്റിവൽ സിറ്റിയിലാണ് ഇത്തവണയും ഈ റാലി നടക്കുന്നത്. ‘2026 FIA വേൾഡ് ബജ കപ്പ്’, ‘FIA മിഡിൽ ഈസ്റ്റ് ബജ കപ്പ്’ എന്നിവയുടെ ഫൈനൽ റൗണ്ടുകൾക്കായി പ്രമുഖ അന്താരാഷ്ട്ര ക്രോസ്-കൺട്രി റാലി ഡ്രൈവർമാരെയും റൈഡർമാരെയും ഈ ഇവന്റ് ഒന്നിപ്പിക്കുന്നു.

ഇതിന് പുറമെ, FIM ബജാസ് വേൾഡ് കപ്പിന്റെ അവസാനത്തിന് തൊട്ടുമുമ്പുള്ള റൗണ്ടും, FIM ഏഷ്യ ബജ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടും ഇതോടൊപ്പം നടക്കുന്നതാണ്.