സെക്കൻഡ് ഡിസംബർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന അൽ സത്വ റൗണ്ട് എബൗട്ട് ഒരു സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനായി മാറ്റുന്ന പ്രവൃത്തി പൂർത്തിയാക്കിയതായി ദുബായ് അധികൃതർ അറിയിച്ചു. 2026 ഒക്ടോബർ 14-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority completes converting Al Satwa Roundabout into a signalised intersection, alongside associated road and infrastructure enhancements. The project improves traffic flow through one of the area’s key intersections, cutting journey time by 50% and reducing waiting times and traffic queues by up to 60% during peak hours.
— Dubai Media Office (@DXBMediaOffice) October 14, 2026
നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നടപ്പിലാക്കുന്ന റോഡ് നവീകരണ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.

ഇതോടെ അൽ സത്വ റൗണ്ട് എബൗട്ടിന് പകരമായി ട്രാഫിക് സിഗ്നലുകൾ നിയന്ത്രിക്കുന്ന ഒരു ആധുനിക ജംഗ്ഷൻ നിലവിൽ വന്നിട്ടുണ്ട്.

വാഹനയാത്രികർക്ക് വേഗത്തിലുള്ള യാത്ര ഉറപ്പാക്കുന്നതിനും, വാഹനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിനും, കൂടുതൽ സുരക്ഷിതമായ റോഡുകൾക്ക് വഴിയൊരുക്കുന്നതിനും ഈ മാറ്റം കാരണമാകുന്നതാണ്.
ഈ പുതിയ ജംഗ്ഷൻ മേഖലയിലൂടെയുള്ള യാത്രാ സമയം 50 ശതമാനം കുറയ്ക്കുന്നതിനും, തിരക്കേറിയ സമയങ്ങളിലെ കാത്തിരിപ്പ് സമയവും വാഹനങ്ങളുടെ നിരയും 60 ശതമാനം വരെ കുറയ്ക്കുന്നതിനും കാരണമാകുന്നതായി RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: Dubai Media Office.

