ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ജൂലൈ 31 വരെ തുടരുമെന്ന് ഇത്തിഹാദ്

GCC News

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 31 വരെ തുടരുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു. ഇത്തിഹാദ് എയർവേസിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള യാത്രാ നിബന്ധനകളിലും, ഇത്തിഹാദ് എയർവേസ് കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെയുമാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യ-അബുദാബി വിമാനസേവനങ്ങളെക്കുറിച്ച് യാത്രികരുടെ സംശയങ്ങൾക്ക് ജൂലൈ 18-ന് രാവിലെ നൽകിയ മറുപടിയിലാണ് ഇത്തിഹാദ് കസ്റ്റമർ സപ്പോർട്ട് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

https://www.etihad.com/en-in/travel-updates/all-destinations-travel-guides എന്ന വിലാസത്തിലെ യാത്രാ നിബന്ധനകളിലും ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂലൈ 31 വരെ തുടരുമെന്ന് ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്. COVID-19 വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.