ഇന്ത്യൻ എംബസ്സി അബുദാബി – വിവിധ പാസ്സ്‌പോർട്ട്, വിസ സേവനങ്ങൾ ഫെബ്രുവരി 28-നു റുവൈസിൽ ലഭ്യമാക്കുന്നു

GCC News

റുവൈസിലെ ഇന്ത്യക്കാർക്ക് പാസ്പോർട്ട്, വിസ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 2020 ഫെബ്രുവരി 28-നു ഇന്ത്യൻ എംബസ്സി അബുദാബി അവസരമൊരുക്കുന്നു. രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണിവരെ അൽ യാഷ് #1 ഗസ്റ്റ് ഹൌസ്, റുവൈസ് ഹൌസിങിലെ 2-ആം നിലയിലെ കോൺഫറൻസ് റൂമിൽ (2nd Floor Conference Room, Al Yash # 1 Guest House, Ruwais Housing) വെച്ചാണ് ഇത് സംഘടിപ്പിക്കുന്നത്.

പാസ്സ്പോർട്ടുകളുടെ പുതുക്കൽ, വിസ സേവനങ്ങൾ , അറ്റസ്റ്റേഷൻ നടപടികൾ, മറ്റു സേവനങ്ങൾ എന്നിവയെല്ലാം ഇവിടെ ലഭ്യമായിരിക്കും എന്ന് അബുദാബിയിലെ ഇന്ത്യൻ എംബസ്സി പത്രക്കുറിപ്പിലൂടെ അറിയിച്ചു. റുവൈസിൽ നിന്നും ഏകദേശം 2.30 മുതൽ 3.30 മണിക്കൂർ വരെ നീണ്ട അബുദാബിയിലേക്കുള്ള യാത്ര ഒഴിവാക്കിക്കൊണ്ട് എംബസ്സി സേവനങ്ങൾ റുവൈസിൽ തന്നെ ലഭ്യമാക്കുന്ന ഈ പരിപാടിയിൽ 28-നു വൈകീട്ട് 3 മണിവരെ സേവങ്ങൾക്കുള്ള ടോക്കൺ ലഭ്യമാകും എന്ന് എംബസ്സി അധികൃതർ അറിയിക്കുന്നു.

ഈ സേവനങ്ങളെ പറ്റി കൂടുതൽ വിവരങ്ങൾക്ക് : http://www.indembassyuae.gov.in സന്ദർശിക്കുക.

അല്ലെങ്കിൽ 024492700 (ഞായർ മുതൽ വ്യാഴം വരെ 9am to 5pm) എന്ന നമ്പറിൽ വിളിക്കുക.