2022 ജനുവരി 16, ഞായറാഴ്ച്ച മുതൽ തങ്ങളുടെ സേവനകേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തിയതായി ബഹ്റൈൻ നാഷണാലിറ്റി, പാസ്സ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (NPRA) അറിയിച്ചു. 2022 ജനുവരി 16 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സമയക്രമത്തിലെ ഈ മാറ്റം ബാധകമായിരിക്കുമെന്നും NPRA വ്യക്തമാക്കിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന NPRA കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിലാണ് മാറ്റം വരുത്തുന്നത്:
- ഇസ ടൌൺ.
- മുഹറഖ് സെക്യൂരിറ്റി കോംപ്ലക്സ്.
മേല്പറഞ്ഞ NPRA ഓഫീസുകളിൽ 2022 ജനുവരി 16 മുതൽ ദിനവും ഉച്ചയ്ക്ക് 12 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നതല്ല. ഓഫീസ് പരിസരങ്ങൾ അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.