ദുബായ് ഫുഡ് ഫെസ്റ്റിവൽ 2022 മെയ് 2 മുതൽ ആരംഭിക്കും

featured UAE

ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ (DFF) ഒമ്പതാമത് പതിപ്പ് 2022 മെയ് 2 മുതൽ ആരംഭിക്കും. 2022 ഏപ്രിൽ 22-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായിൽ വാർഷികാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഈ ഭക്ഷണമേളയുടെ ഒമ്പതാമത് പതിപ്പ് 2022 മെയ് 2 മുതൽ മെയ് 15 വരെ ഭക്ഷണപ്രേമികൾക്ക് വിരുന്ന് ഒരുക്കുന്നതാണ്. എമിറേറ്റിലെ ഏറ്റവും മികച്ച രുചിയനുഭവങ്ങളുടെ ഒത്ത് ചേരലാണ് DFF.

ഇരുനൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ അധിവസിക്കുന്ന ദുബായ് എന്ന നഗരത്തിന്റെ സമ്പുഷ്‌ടമായ രുചിവൈവിധ്യങ്ങൾ അടുത്തറിയാൻ ഈ ഭക്ഷണമേള സന്ദർശകർക്ക് അവസരമൊരുക്കുന്നു.

WAM