ബഹ്‌റൈൻ: പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

GCC News

രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ, തൊഴിലാളി ദിനം എന്നിവയുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 2022 ഏപ്രിൽ 25-ന് വൈകീട്ട് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, തൊഴിലാളി ദിനവുമായി ബന്ധപ്പെട്ട് രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ 2022 മെയ് 1, ഞായറാഴ്ച അവധിയായിരിക്കുന്നതാണ്. ബഹ്‌റൈനിലെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ഈദുൽ ഫിത്ർ ദിനത്തിലും, തുടർന്നുള്ള രണ്ട് ദിനങ്ങളിലുമായിരിക്കുമെന്നും ഈ വിജ്ഞാപനം വ്യക്തമാക്കുന്നു.

ഈദ് അവധിദിനങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ദിവസങ്ങളിലേതെങ്കിലും ഒരു ദിവസം മറ്റു ഔദ്യോഗിക അവധിദിനങ്ങളുമായി കൂടിച്ചേർന്ന് വരുന്ന സാഹചര്യത്തിൽ ഒരു അധിക അവധി ദിനം അനുവദിക്കുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Al-fateh Grand Mosque, Bahrain. [Bahrain News Agency.]