യു എ ഇയിൽ ഒരാൾക്ക് കൂടി കൊറോണാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

GCC News

17 വയസ്സുകാരനായ ഒരു എമിറാത്തി വിദ്യാർത്ഥിക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ഇന്ന് പുലർച്ചെ ട്വിറ്ററിലൂടെ അറിയിച്ചു. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നിരുന്നില്ലാ എന്നും നിലവിൽ ആവ്യശ്യമായ ചികിത്സാ നടപടികൾ നല്കിവരുന്നതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ക്വാറന്റീനിൽ തുടരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. രോഗബാധ പകരുന്നത് തടയുന്നതിനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ട്. അദ്ദേഹവുമായി ഇടപഴകിയവരെ സൂക്ഷ്മപരിശോധനകൾക്ക് വിധേയരാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.