ഒമാൻ: ജൂൺ 3 വരെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

featured Oman

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2022 ജൂൺ 3 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 മെയ് 31-ന് വൈകീട്ടാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.

2022 ജൂൺ 1, ബുധനാഴ്ച മുതൽ ജൂൺ 3, വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ ഏതാനം മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയിരിക്കുന്നത്. അൽ ഹജാർ മലനിരകളിലും, സമീപ പ്രദേശങ്ങളിലും, ദോഫാർ ഗവർണറേറ്റിലെ മലമ്പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

ദോഫാർ ഗവർണറേറ്റിലും, അൽ വുസ്തയുടെ തീരപ്രദേശങ്ങളിലും കാർമേഘങ്ങൾ അനുഭവപ്പെടുന്നതിനും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. നോർത്ത് അൽ ബത്തീന, സൗത്ത് അൽ ബത്തീന ഗവർണറേറ്റുകളുടെ തീരമേഖലകളിൽ താഴ്ന്ന മേഘങ്ങൾക്കും, മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.