കുവൈറ്റ്: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2022 ജൂലൈ 10 മുതൽ ആരംഭിക്കും

featured GCC News

രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് ക്യാബിനറ്റ് അറിയിപ്പ് നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ജൂൺ 13-ന് വൈകീട്ടാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, കുവൈറ്റിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2022 ജൂലൈ 10, ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്. 2022 ജൂലൈ 10 മുതൽ ജൂലൈ 14, വ്യാഴാഴ്ച്ച വരെ രാജ്യത്തെ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ മുതലായവയിൽ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

അവധിയ്ക്ക് ശേഷം രാജ്യത്തെ പൊതു മേഖലയിലെ പ്രവർത്തനങ്ങൾ ജൂലൈ 17, ഞായറാഴ്ച മുതൽ സാധാരണ രീതിയിൽ പുനരാരംഭിക്കുന്നതാണ്.