ഖത്തർ: നവംബർ മാസത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത; താപനില കുറയും

GCC News

ഈ വർഷം നവംബറിൽ താപനില കുറയുമെന്നും, മഴ ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 2026 ഒക്ടോബർ 31-നാണ് ഖത്തർ കാലാവസ്ഥാ വകുപ്പ് ഇക്കാര്യം അറിയിച്ചത്.

നവംബറിൽ രാജ്യത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത വർധിക്കുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

നവംബറിനെ ശൈത്യകാലത്തിന് തൊട്ടുമുമ്പുള്ള മാസമായാണ് ഖത്തർ കാലാവസ്ഥാ വകുപ്പ് ഈ അറിയിപ്പിൽ വിശേഷിപ്പിച്ചിട്ടുള്ളത്. ഈ കാലയളവിൽ താപനില ക്രമേണ കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.