ഒമാൻ: ജൂലൈ 22 മുതൽ സോഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് സലാംഎയർ

featured GCC News

2022 ജൂലൈ 22 മുതൽ ഒമാനിലെ സോഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് സലാംഎയർ അറിയിച്ചു. 2022 ജൂലൈ 5-നാണ് സലാംഎയർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ജൂലൈ 22 മുതൽ ആഴ്ച്ചതോറും ചൊവ, വെള്ളി ദിനങ്ങളിലാണ് ഈ വിമാനസർവീസുകൾ ഏർപ്പെടുത്തുന്നത്. സൊഹാർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസായിരിക്കുമിതെന്ന് സലാംഎയർ സി ഇ ഓ ക്യാപ്റ്റൻ മുഹമ്മദ് അഹ്മദ് അറിയിച്ചു.

സൊഹാർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസുകൾ ആരംഭിക്കുന്നതിന് പുറമെ ഇറാനിലെ ഷിറാസ്, തുർക്കിയിലെ ട്രബ്സോൺ എന്നീ നഗരങ്ങളിലേക്കും സലാംഎയർ സർവീസുകൾ ആരംഭിക്കുന്നതാണ്. ഇതോടൊപ്പം സൊഹാറിൽ നിന്ന് സലാലയിലേക്ക് ആഭ്യന്തര സർവീസുകൾ നടത്തുമെന്നും സലാംഎയർ അറിയിച്ചിട്ടുണ്ട്.