കനത്ത മഴയെത്തുടർന്ന് താത്‌കാലികമായി അടച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്ക് തുറന്ന് കൊടുത്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2022 ജൂലൈ 14-നാണ് ROP ഇക്കാര്യം അറിയിച്ചത്.
2022 ജൂലൈ 14-ന് ഉച്ചയ്ക്ക് 12 മാണി മുതൽ വാദി ദർബാത് പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത് പുനഃരാരംഭിച്ചിട്ടുണ്ട്. വാദി ദർബാത് പാർക്കിലേക്കുള്ള റോഡിൽ ഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും, മുഴുവൻ സന്ദർശകരും മുൻകരുതൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കാനും, അവരെ തനിച്ചാക്കാൻ ഇടവരുത്തരുതെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഴ പെയ്യുന്ന സാഹചര്യങ്ങളിലും, ജലനിരപ്പ് ഉയരുന്ന സാഹചര്യങ്ങളിലും അതീവ ജാഗ്രത പുലർത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വാദി ദർബാത് പാർക്കിലേക്കുള്ള റോഡ് അടച്ചതായി 2022 ജൂലൈ 8-നാണ് ROP അറിയിച്ചത്.
രാജ്യത്ത് കനത്തമഴയെത്തുടർന്ന് താത്കാലികമായി അടച്ചിരുന്ന മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നതായി ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചിട്ടുണ്ട്.
Cover Image: Wadi Darbat Falls.
Source: Wikimedia Commons [Author – Shifabeg : https://en.m.wikipedia.org/wiki/File:Wadi_Darbat.jpg]